Trending

കുട്ടബലാത്സംഗവും, കവർച്ചയും; പ്രതികൾഅറസ്റ്റിൽ





ബത്തേരി : ബത്തേരി അമ്പലവയലിലെ ഹോം സ്റ്റേയിൽ വെ ച്ച് കർണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും, സ്ഥാപനത്തിൽ കവർച്ച നടത്തുകയും ചെയ്ത കേസിലെ 3 പ്രതികളെ ബത്തേരി ഡി.വൈ.എസ്.പി അബ്ദുൾ ഷെരീഫും സംഘവും അറസ്റ്റ് ചെയ്തു.

ഉള്ളൂർ കുന്നത്താ പടിക്കൽ വീട്ടിൽ ലെനിൻ (35), കൊയിലാണ്ടി സ്വദേശികളായ അത്താസ് വളപ്പിൽ മുഹമ്മദ് ആഷിഖ് (30), വലിയാണ്ടി വളപ്പിൽ റെയിസ് (31) എന്നിവരാണ് പിടിയിലായത്.

പെരുവണ്ണാമുഴി മരുതോങ്കരയിൽ നിന്നുമാണ് സംഘം വലയിലായത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഹോം സ്റ്റേയിലെ 8 മൊബൈൽ ഫോണുകളും,കമ്പ്യൂട്ടർ മോണിട്ടറും, അമ്പതിനായിരം രൂപയോളവും സംഘം മോഷ്ടിച്ചതായാണ് പരാതി. ഹോം സ്റ്റേ കേന്ദ്രീകരിച്ച് യുവതിയെ പെൺവാണിഭത്തിനായി ഉപയോഗിച്ച ഹോം സ്റ്റേ നടത്തിപ്പുകാരായ നാല് പേർ മുൻപ് അറസ്റ്റിലായിരുന്നു.

Post a Comment

Previous Post Next Post