Trending

മ്മളെ കോഴിക്കോട് എട്ടാം ഘട്ട ഫണ്ട്‌ കൈമാറൽ




"ബാലുശ്ശേരിയിൽ ആരും പട്ടിണി കിടക്കരുത്, വിശപ്പ് രഹിത ബാലുശ്ശേരി" എന്ന ആശയവുമായി ദിവസവും 70-90 പേർക്ക് സൗജന്യ ഉച്ച ഭക്ഷണം നൽകുന്ന ബാലുശ്ശേരി സർവോദയം ട്രസ്റ്റിന് നിസാം കക്കയത്തിന്റെ ആദ്യ രചനയായ "മ്മളെ കോഴിക്കോട്" പുസ്തക വിതരണത്തിലെ വരുമാനത്തിൽ നിന്ന്
5000 രൂപ കൈമാറി..

ട്രസ്റ്റ് ചെയർമാൻ കെപി.മനോജ്‌ കുമാർ തുക ഏറ്റുവാങ്ങി..

പുസ്തക വിൽപ്പനയിലെ വരുമാനത്തിൽ നിന്ന് ഇത് വരെ 8 ഘട്ടങ്ങളിലായി സന്നദ്ധസേവന സംഘടനകൾക്കും-പ്രയാസമനുഭവിക്കുന്നവർക്കും 76,000 രൂപയാണ് നിസാം കക്കയം കൈമാറിയത്.
(സെബിൻ ചികിത്സാ സഹായ നിധി-20,000.
അലിവ് ചാരിറ്റബിൾ ട്രസ്റ്റ് കല്ലുള്ളതോട്-10,000.
സഹൽ തലയാട് ചികിത്സാ സഹായ നിധി-6,000,
CH സെന്റർ -10,000,
Blood Donors Kerala -10,000,
സ്നേഹ പുതപ്പ് -10,000,
മെഡിക്കൽ കോളേജ്, സ്നേഹപൊതി (IYC ഉണ്ണികുളം)-5000,
വിശപ്പ് രഹിത ബാലുശ്ശേരി, സർവ്വോദയം ട്രസ്റ്റ് -5000)

സാമൂഹ്യ-സേവന രംഗത്തെ കൂട്ടായ്മകൾക്കും, വിവിധ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കുമായി ഇനിയും ഫണ്ട്‌ ചെലവിടുകയാണ് ലക്ഷ്യമെന്ന് നിസാം അറിയിച്ചു.

പുസ്തകം ആവശ്യമുള്ളവർക്ക് 
9400364335 എന്ന നമ്പറിൽ ബന്ധപ്പെടാം

Post a Comment

Previous Post Next Post