നിലമ്പൂർ:പ്രവാസി വ്യവസായിയെന്ന് സ്വയം പരിയചപ്പെടുത്തുന്ന കൊലക്കേസ് പ്രതി ഷൈബിന്‍ അഷ്റഫിന്‍റെ യഥാര്‍ഥ വ്യവസായം സംബന്ധിച്ച് ദുരൂഹത തുടരുന്നു. 300 കോടിയുടെ ആസ്തിയുണ്ടെന്നാണ് അറസ്റ്റിന് മുന്‍പ് ഷൈബിന്‍ അഷ്റഫ് വെളിപ്പെടുത്തിയിരുന്നത്.
നൂറു കണക്കിനു കോടി രൂപയുടെ ആസ്തി സമ്പാദിക്കാന്‍ മാത്രമുളള വലിയ വ്യവസായങ്ങളൊന്നും ഷൈബിന്‍ അഷ്റഫിന് ഇന്ത്യയിലും പുറത്തുമുളളതായി ആര്‍ക്കും അറിയില്ല. ഒാട്ടോ ഡ്രൈവറായിരുന്ന ഷൈബിന്‍ അഷ്റഫ് ഒരു സുപ്രഭാതത്തില്‍ കോടീശ്വരനായി മാറി എന്നു മാത്രമറിയാം. വരുമാനം എന്താണന്നു ചോദിച്ചാല്‍ ഉത്തരം കൃത്യമല്ല.
250 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വിരോധങ്ങളുമാണ് തനിക്കെതിരെയുളള ഗൂഢാലോചനയുടെ കാരണമെന്ന് പറഞ്ഞ് ഒഴിയാനാണ് പ്രതി ഷൈബിന്‍ ശ്രമിച്ചത്. ഷൈബിന്‍ അഷ്ഫിനെതിരെ കൊലപാതക ആരോപണം ഉയര്‍ന്ന ഘട്ടത്തിലാണ് മനോരമ ന്യൂസ് നേരില്‍ കണ്ട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
അബുദാബിയില്‍ വച്ച് ഷൈബിന്‍റെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്ന ഹാരിസ് വ്യാപാര പങ്കാളിയായിരുന്നുവെന്നും ഷൈബിന്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
