Trending

ഇന്ന് കൂരാച്ചുണ്ട് വാർഡ് 12 ൽ ഡെങ്കിപനി റിപ്പോർട്ട് ചെയ്തു





കൂരാച്ചുണ്ട്:   ഇന്ന് കൂരാച്ചുണ്ട് വാർഡ് 12 ൽ ഡെങ്കിപനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് പോളി കാരക്കട, ആരോഗ്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൻ സിമിലി, വാർഡ് മെമ്പർ വിജയൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ റോയി ജേക്കബിൻ്റെ നേതൃത്വത്തിൽ JHI മാരായ ഹരിഷ് കുമാർ, സ്വപ്ന ആശ പ്രവർത്തകരായ ഓമന, ഷീബ, ജിജി എന്നിവർ ഉറവിടനശീകരണ പ്രവർത്തനങ്ങളും കൊതുക് സാന്ദ്രത പOനവും നടത്തി.

ഈ ഭാഗത്ത് കൊതുക് വളരാൻ സാധ്യതയുള്ള സ്ഥലങ്ങൾ നശിപ്പിക്കാൻ നിർദ്ദേശങ്ങൾ നൽകി. ബാലുശ്ശേരി ഹെൽത്ത് സൂപ്പർവൈസർ സുധീഷ് കുമാർ സ്ഥലം സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ആശ പ്രവർത്തകർക്ക് പരിശീലനം നൽകുകയും ചെയ്തു. നാളെ അംഗനവാടിയിൽ ആരോഗ്യ വിദ്യാഭ്യാസ ക്ലാസ് നടത്തുന്നതാണ്.

കൂരാച്ചുണ്ട് പഞ്ചായത്തിൽ ഉണ്ടായ 2 ഡെങ്കിപനിയുടെയും ഉറവിടം ഇവിടെ തന്നെയാണ്. കൊതുകു നശീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിതത്തോടെ നടപ്പിലാക്കുന്നതാണ്. റബ്ബർ തോട്ടങ്ങൾ, കൊക്കോ തോട്ടങ്ങൾ എന്നിവിടങ്ങളിൽ കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാത്താക്കണം . എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കുക.

പനിയോ മറ്റോ ഉളളവർ വാർഡ് മെമ്പർ / JHI/JPHN/ ആശ പ്രവർത്തകരെ ഉടനെ അറിയിക്കുകയും ചികിത്സ നേടുകയും വേണമെന്ന് മെഡിക്കൽ ഓഫിസർ Dr അബ്ദുൾ ബഷീർ അറിയിച്ചു

Post a Comment

Previous Post Next Post