Trending

മെയ് 1 ലോക തൊഴിലാളി ദിനം.




തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ് ലോക തൊഴിലാളി ദിനം. ചൂഷണത്തിൻ്റേയും അടിമത്വത്തിൻ്റേയും ചങ്ങലകൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യവും സാഹോദര്യവും വാഴുന്ന ലോകസൃഷ്ടിക്കായുള്ള പോരാട്ടത്തിൻ്റെ ചരിത്രം കൂടി നമ്മെ ഓർമപ്പെടുത്തുന്ന ഈ ദിനത്തിൽ ഭിന്നശേഷി സൗഹൃദ കോഴിക്കോട് എന്ന ആശയം മുൻനിർത്തി കോഴിക്കോട് ജില്ലാ ഭരണകൂടം, ഒരു ഏഴു ദിന ക്യാമ്പയിൻ ഒരുക്കുന്നു. ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധാവാന്മാരാക്കുന്നതോടൊപ്പം സ്വജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന ഈ ക്യാമ്പയിൻ ഇന്ന് തൊഴിലാളി ദിനത്തോടനുബന്ധിച്ച് അവരുടെ തൊഴിൽ സാധ്യതകളിലെ സർക്കാർ സഹകരണങ്ങൾ പരിചയപെടുത്തുന്നതാവട്ടെ. ആത്മാഭിമാനത്തോടെയുള്ള തൊഴിൽ എല്ലാവരുടെയും അവകാശമാണ് ഒപ്പം ഭിന്നശേഷി സൗഹൃദ തൊഴിലിടങ്ങളും , അവരെയും ഒപ്പം കൂട്ടാം ഒരു നല്ല നാളെക്കായി. ഭിന്നശേഷി സൗഹൃദ കോഴിക്കോട് എന്ന സ്വപ്നത്തിലേക്കായി

സ്വാശ്രയ പദ്ധതി

അർഹാതാ മാനദണ്ഡം

. അപേക്ഷക BPL കുടുംബാംഗം ആയിരിക്കണം.

. ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്ന 70 % -ൽ കൂടുതലുള്ള വ്യക്തികളുടെ മാതാവ്/രക്ഷകർത്താവിന് (സ്ത്രീകൾ).

. ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്ന കിടപ്പു രോഗികളുടെ മാതാവ്/ രക്ഷകർത്താവിന് (സ്ത്രീകൾ) മുൻഗണന നൽകുന്നു.

. സ്വയംതൊഴിൽ സംബന്ധിച്ച വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ സഹിതം അപേക്ഷകൾ അതാത് ജില്ലാ സാമൂഹ്യ ആഫിസർക്ക് സമർപ്പിക്കേണ്ടതാണ്.

. ആശ്വാസകിരണം പെൻഷൻ ലഭിക്കുന്നവർക്കും ഈ പദ്ധതി പ്രകാരം അപേക്ഷ നൽകാവുന്നതാണ്.

അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാൻ ചുവടെ കൊടുത്ത ഡ്രൈവ് ലിങ്ക് ഉപയോഗപ്പെടുത്താം.
https://drive.google.com/drive/folders/1kTtlUzfEaNqZ53vNWH8K8eaO9Oszqgvy?usp=ഷെറിങ്

കൂടുതൽ വിവരങ്ങൾക്ക് അന്വേണഷങ്ങൾക്ക്  
ജില്ലാ സാമൂഹിക നീതി ഓഫീസ് കോഴിക്കോട്  
ഫോൺ നമ്പർ : 0495 237 1911

Post a Comment

Previous Post Next Post