Trending

രണ്ടാം ഘട്ടം ഫണ്ട്‌ കൈമാറി




കൂരാച്ചുണ്ട് : നിസാം കക്കയത്തിന്റെ ആദ്യ രചനയായ "മ്മളെ കോഴിക്കോട്" പുസ്തക വിതരണത്തിലെ വരുമാനത്തിൽ നിന്ന് 10,000 രൂപ അദ്ദേഹത്തിന്റെ ജീവിതത്തെ സ്വാധീനിച്ച കൂട്ടായ്മകളിൽ ഒന്നായ ആയിരകണക്കിന് നിരാലംബരുടെ കണ്ണീരൊപ്പിയ *അലിവ്_ചാരിറ്റബിൾ_ട്രസ്റ്റ്_കല്ലുള്ളതോട്* ഭാരവാഹികൾക്ക് തലയാട് വെച്ച് കൈമാറി

അലിവ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അബ്‌ദുൾ ഹക്കീം, സെക്രട്ടറി ഷരീഫ് പനക്കൽ, ജോയിന്റ് സെക്രട്ടറി റഷീദ്.വി.കെ എന്നിവർ തുക ഏറ്റുവാങ്ങി.

ആദ്യ ഘട്ടത്തിൽ 20,000 രൂപ സെബിൻ ചികിത്സാ സഹായ നിധിയിലേക്ക് കൈമാറിയിരുന്നു.
സാമൂഹ്യ-സേവന രംഗത്തെ കൂട്ടായ്മകൾക്കും, വിവിധ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കുമായി ഇനിയും ഫണ്ട്‌ ചെലവിടുകയാണ് ലക്ഷ്യമെന്ന് നിസാം അറിയിച്ചു.

"കോഴിക്കോടിനെ അറിയാം..ഒപ്പമിത്തിരി നന്മയുമാണ് 'മ്മളെ കോഴിക്കോട് പുസ്തകം..

പുസ്തകം ആവശ്യമുള്ളവർക്ക്
9400364335 എന്ന നമ്പറിൽ ബന്ധപ്പെടാം

Post a Comment

Previous Post Next Post