🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 13-04-2022*
🎋🌱🎋🌱🎋🌱🎋🌱
*🌴കുരുമുളകിനെ കുറ്റിക്കുരുമുളകാക്കാം🌴*
➿➿➿➿➿➿➿
```പറമ്പിലും മറ്റും കുരുമുളക് വള്ളികള്‍ നട്ടുപിടിപ്പിക്കുന്നത് മലയാളികളുടെ ശീലമാണ്. ഔഷധ ഗുണങ്ങള്‍ ഏറെയുള്ള കുരുമുളക് പണ്ട് നമ്മുടെ ഭക്ഷണ ശീലത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്ന നാണ്യവിളയാണ്.
മികച്ച കുരുമുളകാണ് നമ്മുടെ നാട്ടില്‍ ലഭിച്ചിരുന്നത്. കറുത്ത പൊന്നിനെ തേടി വിദേശികള്‍ കടല്‍ കടന്നുവന്നതെല്ലാം ചരിത്രം. എന്നാല്‍ കാലാവസ്ഥ വ്യതിയാനവും കീടബാധയും വിളവ് കുറവുമെല്ലാം കേരളത്തിലെ കുരുമുളക് കൃഷിയുടെ നാശത്തിന് കാരണമായി.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
വീട്ടാവശ്യത്തിനുള്ള കുരുമുളക് വിളയിച്ചെടുക്കാനുള്ള പുതിയൊരു മാര്‍ഗം പരിശോധിക്കാം.```
*കുറ്റിക്കുരുമുളക്*
```അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും കുരുമുളക് വളര്‍ത്തല്‍ അത്ര പ്രാവര്‍ത്തികമാകണമെന്നില്ല. ഇതിനുള്ള പരിഹാരമാണ് കുറ്റിക്കുരുമുളക് കൃഷി. ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം കുറ്റിക്കുരുമുളക് വളര്‍ത്തിയാല്‍ ഒരു വീട്ടിലേക്ക് ആവശ്യമായ സ്വന്തമായി വിളയിച്ചെടുക്കാം. കുരുമുളക് വള്ളിയെ എങ്ങിനെ ബുഷ് പെപ്പര്‍ അഥവാ കുറ്റിക്കുരുമുളക് ചെടിയാക്കാമെന്നു നോക്കാം.```
*ബുഷ് പെപ്പര്‍ ടെക്‌നോളജി*
```നല്ല കായ്ഫലം തരുന്ന ഒരു വര്‍ഷം മൂപ്പെത്തിയ കുരുമുളകിന്റെ വള്ളികളാണ് ശേഖരിക്കേണ്ടത്. വള്ളിയുടെ വശങ്ങളിലേക്ക് വളരുന്ന വള്ളികളാണ് മുറിച്ചെടുക്കേണ്ടത്. ഇതിനെ നാലോ അഞ്ചോ മുട്ടുകള്‍ അടങ്ങുന്ന കഷ്ണങ്ങളാക്കി മുറിക്കുക. നടുന്നതിനു മുന്‍പ് 1000 പിപിഎം വീര്യമുള്ള ഐബിഎ ലായനിയില്‍ മുറിച്ച ഭാഗം അര മണിക്കൂര്‍ മുക്കിവയ്ക്കുക.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
അതിനു ശേഷം ആഴം കുറഞ്ഞ ചട്ടികളിലൊ, ചെറു പെട്ടികളിലൊ നടുക. തണലത്ത് വേണം വയ്ക്കാന്‍. ആവശ്യത്തിന് നനവ് കൊടുക്കണം. നന്നായി വേരുപിടിച്ച് , പച്ച വച്ച് വളര്‍ച്ച തുടങ്ങിയ തൈകള്‍ ചുവട്ടിലെ മണ്ണ് ഇളകാതെ വലിയ ചട്ടിയിലേക്ക് മാറ്റി നടണം. 15 ഗ്രാം കടലപ്പിണ്ണാക്ക്, 30 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ മണ്ണില്‍ ചേര്‍ത്തിളക്കിയ മണ്ണാണ് ചട്ടിയിലും ഗ്രോബാഗിലും നിറയ്‌ക്കേണ്ടത്.
ഒരു ചട്ടിയില്‍ രണ്ടോ മൂന്നോ വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ നടാവുന്നതാണ്. ആവശ്യത്തിന് സൂര്യപ്രകാശവും നനവും കൊടുക്കണം. വീടിന്റെ കൈവരികള്‍, സണ്‍ഷേഡുകള്‍, സിറ്റൗട്ട്, പുറംപടികള്‍ എന്നിവിടങ്ങളില്‍ ചട്ടികള്‍ വയ്ക്കാം. വലിയ പരിചരണങ്ങളൊന്നും തന്നെ ആവശ്യമില്ലാത്ത ഒന്നാണ് ബുഷ് പെപ്പര്‍ ടെക്‌നോളജി.```
കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
Tags:
Local