Trending

തെങ്ങ് കൃഷി




🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*

🎋🌱🎋🌱🎋🌱🎋🌱

*🌴തെങ്ങ് - 1🌴*
➿➿➿➿➿➿➿

```കേരളത്തിന്‍റെ കൽപവൃക്ഷമാണ് തെങ്ങ്. പൊതുവേ ഒരു ഉഷ്ണമേഖലാ വൃക്ഷമാണെങ്കിലും ദക്ഷിണേഷ്യ, തെക്കുകിഴക്കനേഷ്യ, പോളിനേഷ്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് തെങ്ങ് കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയിൽ 18 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും തെങ്ങ് കൃഷി ചെയ്യുന്നുണ്ട്. ലോകത്താകെ 1,10,00,000 ഹെക്ടറിൽപ്പരം സ്ഥലത്ത് തെങ്ങു കൃഷിയുണ്ട്. ഇതിൽ 90 ശതമാനത്തിൽ കൂടുതൽ ഏഷ്യ-പസഫിക് മേഖലയിലാണ്.

ഉഷ്ണമേഖലയിൽ മഴലഭിക്കുന്ന പ്രദേശങ്ങളിലാണ് തെങ്ങ് കൂടുതൽ വളരുന്നത്. സമുദ്രനിരപ്പിൽനിന്ന് 700 മീറ്ററിലധികം ഉയരത്തിൽ സാധാരണഗതിയിൽ തെങ്ങ് വളരുന്നതായി കാണപ്പെടുന്നില്ല. രാജ്യത്തെ മൊത്തം തെങ്ങ് കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ ഏതാണ്ട് 45 ശതമാനവും കേരളത്തിലാണ്. ഉൽപാദനത്തിന്‍റെ കാര്യത്തിലും കേരളം തന്നെ മുന്നിൽ- ദേശീയ ശരാശരിയുടെ 38.2 ശതമാനം. കേരളത്തിന്‍റെ ആർദ്രോഷ്ണ പ്രകൃതിക്ക് ഏറെ യോജിച്ച കൃഷിയാണ് തെങ്ങ്. കേരളത്തിൽ 2006-07 കാലയളവിൽ 872943 ഹെക്ടർ സ്ഥലത്ത് നിന്ന് 6054 മില്ല്യൺ നാളികേരം ഉല്പാദിപ്പിച്ചിരുന്നു.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
സംസ്ഥാനത്തിന്റെ ശരാശരി നാളികേരോത്പാദനം ഹെക്ടറൊന്നിന് 6951 നാളികേരമാണ്. ദേശീയ ശരാശരിയുമായി (ഹെക്ടർ ഒന്നിന് 8165 നാളികേരം) താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. കാലവർഷകാലത്തെ കനത്ത മഴ, വേനൽനനയുടെ അഭാവം ദുർബലമായ വേനല്‍മഴ, മണ്ണിലെ പോഷകശോഷണം, പരിപരണമുറകളുടെ പോരായ്മ,

മധ്യ-തെക്കൻ ജില്ലകളിലെ മാരകമായ വേരുചീയല്‍ രോഗം, വടക്കൻ കേരളത്തില്‍ കാണുന്ന ചെന്നീരൊലിപ്പ് രോഗം, മണ്ഡരിയുടെ ആക്രമണം, രാസവളങ്ങളുടെ അമിതമായ വിലവർദ്ധന തുടങ്ങി പല കാരണങ്ങളും കേരളത്തിലെ കുറഞ്ഞ നാളികേരോൽപ്പാദനക്ഷമതയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടട്ടാവുന്നതാണ്. കേരളത്തിൽ തന്നെ, ഉൽപ്പാദനക്ഷമതയുടെ കാര്യത്തില്‍ ജില്ലകൾ തോറും വ്യത്യാസം കാണപ്പെടുന്നു.

കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളോട് പൊതുവേ സഹിഷ്ണുത പുലർത്തുന്ന വൃക്ഷമാണ് തെങ്ങ്. എന്ന് വരികിലും, തെങ്ങിന്‍റെ വളർച്ച, ഉൽപ്പാദനം എന്നിവ വ്യത്യസ്ത കാലാവസ്ഥാ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. തെങ്ങിൽ ചൊട്ട ഇടുന്നതു മുതൽ പൂർണ വളർച്ചയെത്തിയ നാളികേരമാവുന്നത് വരെ ഏകദേശം 44 മാസങ്ങൾ വേണം. ഈ കാലഘട്ടത്തിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ നാളികേരോൽപ്പാദനത്തിൽ വ്യക്തമായി പ്രതിഫലിക്കും.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
വളർച്ചയെത്തിയ തെങ്ങിൽ ഓലകൾ തുടരെ തുടരെ ഉൽപ്പാദിപ്പിക്കപ്പെടുന്നു. എന്നാൽ ഒരു ഓല വിരിഞ്ഞ് തുടർന്ന് അടുത്ത ഓല വിരിയുന്നതുവരെ ഉണ്ടാകുന്ന ഇടവേള ഋതുഭേദങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. ഈ കാലയളവ് സെപ്തംബർ-നവംബർ മാസങ്ങളിൽ ഏറ്റവും കുറവും, ഏറ്റവും കൂടുതൽ മാർച്ച്-മെയ് മാസങ്ങളിലുമാണ്. അനുകൂല കാലാവസ്ഥയില്‍ പൂർണ്ണവളർച്ചയെത്തിയ ഓലകൾ 3-31/2 വർഷം തെങ്ങിൽ നിലനിൽക്കും.```

വർഷപാതം

```ഒരു വർഷാശ്രിത വിളയായതിനാൽ തെങ്ങിൽ നിന്നുള്ള ഉൽപ്പാദനത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനഘടകമാണ് മഴ. വേനല്‍മാസങ്ങളിൽ ലഭിക്കുന്ന മഴയാണ് തെങ്ങിൽ നിന്നുള്ള ഉൽപ്പാദനത്തെ സംബന്ധിച്ച് പ്രധാനം. വിളവെടുപ്പ് വർഷത്തിലും അതിന് തൊട്ടുമുമ്പുള്ള രണ്ട് വർഷങ്ങളിലും ജനുവരി-ഏപ്രിൽ മാസങ്ങളിൽ ലഭിക്കുന്ന മഴയാണ് വിളവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം.

എന്നാൽ കാലവർഷക്കാലത്ത് ലഭിക്കുന്ന കനത്ത മഴയാകട്ടെ, നാളികേരോൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതായിട്ടാണ്‌ കണ്ടുവരുന്നത്. വിളവെടുപ്പിന് തൊട്ടുമുൻപുള്ളവർഷങ്ങളിൽ ജുൺ-ജൂലൈ മാസങ്ങളിൽ നേരിടേണ്ടിവരുന്ന കനത്ത മഴ, വലിപ്പം കുറഞ്ഞ നാളികേരങ്ങളുണ്ടാകാൻ കാരണമാകുന്നു. ‘കര്‍ക്കിടകകൂര്' എന്നാണ് ഈ നാളികേരങ്ങൾ അറിയപ്പെടുന്നത്. കനത്ത മഴയിൽ മച്ചിങ്ങ പൊഴിച്ചിലും കൂടുതലാകുന്നു.```

കടപ്പാട് : ഓൺലൈൻ (കാലാവസ്ഥയും കൃഷിയും)
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post