Trending

വെള്ളരിക്ക കൃഷി




🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*

🎋🌱🎋🌱🎋🌱🎋🌱

*🌴വെള്ളരിക്ക കൃഷി🌴*
➿➿➿➿➿➿➿

```നമുക്ക് ഏറ്റവും പരിചയമുള്ള ഒരു പച്ചക്കറിയാണ് വെള്ളരി. സ്വര്‍ണ നിറത്തോട് കൂടി ഉള്ള വെള്ളരിയെ നാം കണിവെള്ളരി എന്ന് പറയുന്നു. ജനുവരി,മാർച്ച് , ഏപ്രില്‍, ജൂണ്‍, ഓഗസ്റ്റ് സെപ്റ്റംബര്‍, ഡിസംബര്‍ എന്നീ മാസങ്ങള്‍ ആണ് വെള്ളരി കൃഷിക്ക് അനുയോജ്യമായ സമയങ്ങള്‍. ഫലപുഷ്ടി കുറഞ്ഞ മണ്ണില്‍പ്പോലും നന്നായ് കൃഷിയിറക്കുവാന്‍ കഴിയുന്ന പച്ചക്കറി വിള കൂടിയാണ് വെളളരി. 

വിവിധ കാലാവസ്ഥകളില്‍, വെള്ളരിക്കാ കിടക്കകള്‍ വ്യത്യസ്തമാണ്. തെക്കന്‍ പ്രദേശങ്ങളില്‍ സാധാരണയായി ഒരു പരന്ന പ്രതലത്തിലാണ് വെള്ളരി നടുന്നത്. വേനല്‍ കാലങ്ങളില്‍ കൃഷിയിറക്കുമ്പോള്‍ തടങ്ങളെടുത്തും, മഴക്കാലത്ത് കൃഷിയിറക്കുമ്പോള്‍ മണ്ണ് ഉയര്‍ത്തിയിട്ടുമാണ് കൃഷി ചെയ്യേണ്ടത്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
വെള്ളരിക്കൃഷിയ്ക്കായി കൃഷി സ്ഥലം നന്നായി ഇളക്കിയെടുത്ത് ശേഷം അടിവളം നല്‍കുക, ഇതിനായി ഉണ്ടാക്കിയെടുത്ത ചാണകം ഉപയോഗിക്കാം. കൂടെ എല്ലാ കുഴിയിലും 50 ഗ്രാം എല്ലുപൊടി കൂടി നല്‍കിയാല്‍ വെള്ളരിയ്ക്ക് നല്ലതാണ്. തടങ്ങളില്‍ വിത്തിടുന്നതിന് 15 ദിവസം മുന്‍പ് കുറേശ്ശെ കുമ്മായം ചേര്‍ത്തിളക്കുന്നത് നല്ലതാണ്.

 രണ്ടു മീറ്റര്‍ അകലത്തിലായിരിക്കണം ഓരോ കുഴികളും. എന്നാല്‍ ഒരോ കുഴികളിലും മൂന്നോ അല്ലെങ്കില്‍ നാലോ വിത്തുകള്‍ വീതം നടാവുന്നതാണ്, വിത്തുകള്‍ സ്യുഡോമോണാസ് ലായനിയില്‍ ഇട്ട് രണ്ടു മണിക്കൂര്‍ വെച്ചതിന് ശേഷം നടുന്നത്, രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. വിത്തുകള്‍ നേട്ടത്തിന് ശേഷം രാവിലെയും വൈകുന്നേരവും മിതമായ രീതിയില്‍ നനച്ചു കൊടുക്കുക. ശ്രദ്ധിക്കുക വെള്ളം അമിതമായി ഒഴിക്കരുത്. ഇത് വളര്‍ച്ചയെ ബാധിച്ചേക്കാം.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
വിത്തുകള്‍ പാകി ഏകദേശം ഒരഴ്ചക്കുള്ളില്‍ തന്നെ മുളയ്ക്കും. ശേഷം രണ്ടാഴ്ച കഴിഞ്ഞു പറിച്ചു നടാന്‍ പറ്റുന്നതായിരിക്കും. ഇടയ്ക്ക് പച്ചച്ചാണകം വെള്ളത്തില്‍ കലക്കി ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. മികച്ച രീതിയിലുള്ള ജൈവ വളപ്രയോഗവും, രാസവള പ്രയോഗവും, സമയ ബന്ധിതമായ ജലസേചനവും, ഇവ മൂന്നും കൃത്യമായ് ചെയ്താല്‍ മികച്ച വിളവ് തന്നെ വെള്ളരിയില്‍ നിന്നും നേടാനാകും.```

*കീടബാധകള്‍*

```വെള്ളരിയെ പ്രധാനമായും ആക്രമിക്കുന്ന കീടങ്ങളാണ് എപ്പിലാക്‌ന വണ്ടുകള്‍, മത്തന്‍ വണ്ട് തുടങ്ങിയവ. ഇവ ഇലകള്‍ കരണ്ട് തിന്നാണ് കൃഷിക്ക് നാശമുണ്ടാക്കുന്നത്. ഇവക്കെതിരെ വേപ്പെണ്ണ എമല്‍ഷന്‍ തയ്യറാക്കി ഉപയോഗിക്കുകയോ, അല്ലെങ്കില്‍ വേപ്പധിഷ്ഠിത കീടനാശിനികള്‍ പ്രയോഗിക്കുന്നതോ ഫലപ്രദമാണ്.```

കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post