സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ്റെ സമുന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി വീട് പുനരുദ്ധാരണത്തിന് അപേക്ഷ ക്ഷണിച്ചു. 2 ലക്ഷം രൂപ വരെ ലഭിക്കും. തിരിച്ചടക്കേണ്ടതില്ല.
1. വീട് അപേക്ഷകൻ്റെയോ കുടുംബാംഗങ്ങളുടെയോ പേരിലായിരിക്കണം.
2. പുനരുദ്ധാരണത്തിന് അപേക്ഷിക്കുന്ന വീട്ടിൽ നിലവിൽ താമസം ഉണ്ടായിരിക്കണം.
3. കഴിഞ്ഞ 10 വർഷത്തിനുളളിൽ വീട് സംബന്ധമായ കാര്യത്തിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
4. അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം 4 ലക്ഷത്തിൽ താഴെയായിരിക്കണം.
5. സ്ത്രീകൾ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന ലഭിക്കും.
6. പഞ്ചായത്ത് എഞ്ചിനീയർ വീട് പരിശോധിച്ച് തയ്യാറാക്കുന്ന എസ്റ്റിമേറ്റ് അനുസരിച്ചാണ് തുക അനുവദിക്കുക.
7. രണ്ട് ഘട്ടമായിട്ടാണ് തുക ലഭിക്കുക.
8. നിശ്ചിത ഫോറത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, വീട്ടുകരം- വസ്തുകരം അടച്ച രസീത്, പാസ് ബുക്ക്, ബാധ്യതാ രഹിത സർട്ടിഫിക്കറ്റ് എന്നിവയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി വെക്കണം.
9. അപേക്ഷകൾ തിരുവനന്തപുരത്തെ ഓഫീസിൽ ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ 13.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും 8547689908 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Tags:
Latest