Trending

ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ വി.ഫാം നടത്തിയ നിയമ പോരാട്ടത്തിന് പാതി വിജയം




 കോഴിക്കോട് വയനാട് ജില്ലകളിലായി 72.22 സ്വ. കീ മീറ്റർ വ്യാപിച്ച് കിടക്കുന്ന മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫർ സോൺ പ്രഖ്യാപനത്തിന്റെ കരട് വിജ്ഞാപനം 2020 ആഗസ്ത് മാസം 5-ാം തിയ്യതി കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു.  നിലവിലെ വനാതിർത്തിയിൽ നിന്നും ഒരു കി.മീറ്ററിലധികം ദൂരം കർഷകരുടെ കൃഷി ഭൂമിയിയും ജനവാസ മേഖലകളും ബഫർ സോണിൽ ഉൾപ്പെടുത്തിയാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.

  ബഫർ സോണിൽ നിന്നും ജനവാസ മേഘലയേയും കൃഷിഭൂമികളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വയനാട് ജില്ലകളിൽ ജനങ്ങൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. കരട് വിജ്ഞാപനം ഇറക്കിയതിന് ശേഷം 60 ദിവസത്തിനുള്ളിൽ അക്ഷേപങ്ങൾ ഉള്ളവർ ആയത്  എഴുതി അറിയിക്കണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു.

   നിലവിൽ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം പ്രസിദ്ധപ്പെടുത്തിയ കരട് വിജ്ഞാപനം വായിച്ച് നോക്കി മനസിലാക്കിയതിന് ശേഷം അക്ഷേപങ്ങൾ ബോധിപ്പിക്കാൻ പ്രയാസമുണ്ടെന്നും അതിനാൽ കരട് വിജ്ഞാപനം മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് ഇറക്കണമെന്നും ആവശ്യപ്പെട്ട് വി.ഫാം ചെയർമാൻ ജോയി കണ്ണൻച്ചിറയും , ട്രഷറർ ജിജോ വട്ടോത്ത് എന്നവര്യം ബഹു: കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.

 2020 സംപ്തബർ  മാസം 14ാം തിയ്യതി ഫയൽ ചെയ്ത കേസിൽ സംപ്തബർ 23 ന് ബഹു: കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത കരട് വിജ്ഞാപനം മലയാളത്തിലേക്ക് തർജ്ജമ ചെയ്യണമെന്ന് ആയത് സർക്കാർ ഗസറ്റിൽ പബ്ലിഷ് ചെയ്യണമെന്നും അതുവരെ കരട് വിജ്ഞാപനത്തിന്റെ തുടർ നടപടികൾ പാടില്ലായെന്നും കോടതി ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു. 


    കരട് വിജ്ഞാപനം മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ പ്രയാസമുണ്ടെന്ന് കാണിച്ച് കേന്ദ്ര സർക്കാർ ബഹു: കേരള ഹൈക്കോടതിയിൽ റിവിഷൻ ഹരജി ബോധിപ്പിക്കുകയും ആയതിന്റെ വാദങ്ങൾ നടന്നുകൊണ്ടിരിക്കുകയും ചെയ്യവെ , സമാന ഉത്തരവ് നേടിയ പാലക്കാട് ജില്ലയിലെ സൈലന്റ് വാലി വന്യജീവി സങ്കേതത്തിന് ചുറ്റും ബഫർ സോൺ പ്രഖ്യാപനത്തിനായി കോടതി ഉത്തരവ് നിലനിൽക്കെ 2021 ആഗസ്ത് 21 ന് വീണ്ടും ശ്രമിച്ചതിൽ , കേസിലെ ഹരജിക്കാരനായ ജോൺസൺ ജോസഫ് എന്നയാൾ ബഹു: കേരള ഹൈക്കോടതിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ കോടതിലക്ഷ്യ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

  മലബാർ വന്യജീവി സങ്കേതം, സൈലന്റ് വാലി വന്യജീവി സങ്കേതം എന്നിവക്ക് ചുറ്റും ബഫർ സോൺ കരട് വിജ്ഞാപനത്തിനെതിരെ ബഹു: കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത രണ്ട് കേസുകളും കോടതി ഒന്നിച്ചെടുത്ത് വാദങ്ങൾ കേൾക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം കേന്ദ്ര - സംസ്ഥാന സർക്കാറുകൾ കരട് വിജ്ഞാപനത്തിന്റെ മലയാളം പരിഭാഷ ഇറക്കുകയും ആയത് സംസ്ഥാന സർക്കാറിന്റെ വെബ് സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാറുകൾ കോടതിയെ അറിയിച്ചു.   

  ബഹു: കേരള ഹൈക്കോടതിയിൽ അഡ്വ: പ്രേം നവാസ്, സുമിൻ എസ്. നെടുങ്ങാടൻ എന്നിവർ മുഖേന ഫയൽ ചെയ്ത പ്രസ്തുത രണ്ട് കേസുകളിലും വിശദ്ധമായി വാദം കേട്ട കോടതി മലയാളത്തിലേക്ക് തർജമ ചെയ്ത കരട് വിജ്ഞാപനത്തിൽ  2022 ഡിസംബർ 28 വരെ ആക്ഷേപങ്ങൾ ഉള്ളവർക്ക് ആയത് ബോധിപ്പിക്കാമെന്നും, കേന്ദ്ര സർക്കാറിനോട് അതുവരെ സമയം അനുവദിക്കണമെന്നും ഉത്തരവിട്ടു. 


 കരട് വിജ്ഞാപനത്തിൽ കൃഷിഭൂമികളും , ജനവാസമേഘലകളും പൂർണ്ണമായി ഒഴിവാക്കുന്നതിനായി പ്രസ്തുത വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മുഴുവൻ ജനങ്ങളും കേന്ദ്ര സർക്കാറിലേക്ക് ആക്ഷേപങ്ങൾ ബോധിപ്പിക്കണമെന്നും, ജനവാസമേഖലകളും , കൃഷി ഭൂമികളും ബഫർ സോണിൽ നിന്നും പൂർണ്ണമായി ഒഴിവാക്കുന്നത് വരെയും രാഷ്ട്രീയപരമായും നിയമപരമായും വി.ഫാം കർഷക സംഘടന പോരാടുമെന്നും വി.ഫാം സംസ്ഥാന ചെയർമാൻ ജോയി കണ്ണൻച്ചിറ അറിയിച്ചു.


Post a Comment

Previous Post Next Post