കൂരാച്ചുണ്ട് സെന്റ് തോമസ് യുപി , ഹൈസ്കൂൾ മാനേജ്മെന്റുമായി സഹകരിച്ച് തുടങ്ങിയ സാന്തോം - സാപ്പ് ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം ഏപ്രിൽ 2 ന് ബഹു: കേരള കായിക വകുപ്പ് മന്ത്രി നർവ്വഹിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഉദ്ഘാടന ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിട്ടുള്ളതാണ്. പുതിയ തിയ്യതി ഉടനെ അറിയിക്കുന്നതാണെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: വി.കെ. ഹസീന, സെന്റ് തോമസ് ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ ജേക്കബ് കോച്ചേരി, സെന്റ് തോമസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ബിജു എന്നിവർ അറിയിച്ചു.