Trending

ഈ വർഷത്തെ ഹജ്ജിന് 65 വയസ്സിന് താഴെയുള്ളവർക്ക് മാത്രം പരിഗണന: സൗദി ഹജ്ജ് മന്ത്രാലയം



സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഗൈഡ് ലൈൻസ് പ്രകാരം
(കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സർക്കുലർ നമ്പർ 12) 65 വയസ്സിന് മുകളിലുള്ളവരുടെ ഹജ്ജ്
അപേക്ഷകൾ ഈ വർഷത്തെ ഹജ്ജിന് അയോഗ്യരായി കണക്കാക്കും. ഇതിനകം ഹജ്ജ്
അപേക്ഷ സമർപ്പിച്ച 65 വയസ്സിനു മുകളിലുള്ള പുരുഷൻ മെഹ്റമായ ഗ്രൂപ്പിൻറെ അപേക്ഷ
ക്യാൻസൽ ആവുന്നതോടെ ഗ്രൂപ്പിലെ മറ്റു സ്ത്രീകളുടെ അപേക്ഷയും ക്യാൻസൽ
ആവുന്നതാണ്. അതുപോലെ,70 വയസ്സ് ഗ്രൂപ്പിലെ എല്ലാ അപേക്ഷയും ക്യാൻസൽ
ആവുന്നതാണ്.

എന്നാൽ മേൽ തീരുമാനപ്രകാരം അപേക്ഷ ക്യാൻസൽ ആയ
65 വയസ്സിനു
താഴെയുള്ളവർക്ക് പുതിയ അപേക്ഷ സമർപ്പിക്കാവുന്നതും, 65 വയസ്സിനു താഴെയുള്ള
സ്ത്രീകൾക്ക് മറ്റൊരു പുരുഷ മെഹ്മിനെ ഉൾപ്പെടുത്തി പുതുതായി അപേക്ഷ സമർപ്പിക്കുന്നതി
നും കേന്ദ്ര ഹജ്ജ് കമ്മിറ്റി സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. ആയത് പ്രകാരം ഈ മാസം
(2022 ഏപ്രിൽ) ഒൻപതു മുതൽ 22 വരെ ഓൺലൈൻ ആയി പുതിയ അപേക്ഷ
സമർപ്പിക്കാവുന്നതാണ്.

Post a Comment

Previous Post Next Post