Trending

മ്മളെ കോഴിക്കോട്,4 ആം ഘട്ട ഫണ്ട്‌ കൈമാറൽ




നിസാം കക്കയത്തിന്റെ ആദ്യ രചനയായ "മ്മളെ കോഴിക്കോട്" പുസ്തക വിതരണത്തിലെ വരുമാനത്തിൽ നിന്ന് ഒട്ടേറെ നിരാലംബർക്ക് ആശ്രയകേന്ദ്രമായ CH സെന്ററിന് 10,000 രൂപ കൈമാറി. സെന്റർ ജനറൽ സെക്രട്ടറി എം.എ.റസാഖ്‌ മാസ്റ്റർ തുക ഏറ്റുവാങ്ങി.

4 ഘട്ടങ്ങളിലായി 46,000 രൂപ ഇത് വരെ പുസ്തക വരുമാനത്തിൽ നിന്ന് നിസാം കൈമാറി.
(സെബിൻ ചികിത്സാ സഹായ നിധി-20,000.
അലിവ് ചാരിറ്റബിൾ ട്രസ്റ്റ് കല്ലുള്ളതോട്-10,000.
സഹൽ തലയാട് ചികിത്സാ സഹായ നിധി-6,000.
CH സെന്റർ -10,000)

സാമൂഹ്യ-സേവന രംഗത്തെ കൂട്ടായ്മകൾക്കും, വിവിധ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കുമായി ഇനിയും ഫണ്ട്‌ ചെലവിടുകയാണ് ലക്ഷ്യമെന്ന് നിസാം അറിയിച്ചു.

"കോഴിക്കോടിനെ അറിയാം..ഒപ്പമിത്തിരി നന്മയുമാണ് 'മ്മളെ കോഴിക്കോട് പുസ്തകം..

പുസ്തകം ആവശ്യമുള്ളവർക്ക്
9400364335 എന്ന നമ്പറിൽ ബന്ധപ്പെടാം

Post a Comment

Previous Post Next Post