കൂരാച്ചുണ്ട് : നിസാം കക്കയം എഴുതിയ മ്മളെ കോഴിക്കോട് യാത്രാ വിവരണ പുസ്തകത്തിന്റെ ആദ്യ വിൽപന കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി പുസ്തകം ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ വികെ ഹസീന ആദ്യ ഫണ്ട് കൈമാറി..
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി പുല്ലം കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.
സന്ദീപ് കളപ്പുരയ്ക്കൽ,വിപിൻ പാറക്കൽ,സജി നരിക്കുഴി, റിഷാൽ കക്കയം,ബേബി തേക്കാനത്ത്,മുജീബ് കോട്ടോല, പിടി ഹംസ, പത്രോസ്, സജി കുഴിവേലി, അനിറ്റ് മുറിഞ്ഞകല്ലേൽ, ജെറിൻ കുര്യാക്കോസ്, ഹമീദ് വി എസ്, കുഞ്ഞാലി കോട്ടോല,ജോയ് മരുതോലി, ബിജേഷ് കെ എൻ, ബിജു എകെ, ജാനേഷ് കെ എൻ, രാജൻ അമ്പാടി,അജന്യ പാറനിരപ്പേൽ എന്നിവർ സംസാരിച്ചു.
പുസ്തക വിൽപനയിൽ നിന്ന് ലഭിക്കുന്ന മുഴുവൻ ലാഭവും എഴുത്ത്കാരന്റെ ജീവിതത്തെ സ്വധീനിച്ച 6 സംഘടനകൾക്കാണ് കൈമാറുന്നത്..
പുസ്തകങ്ങൾ ലഭിക്കാൻ ബന്ധപ്പെടുക..
നിസാം കക്കയം :-9400364335