*കൂരാച്ചുണ്ട്* : കേരളസംസ്ഥാന വ്യാപാരി വ്യവസായി സമിതി കൂരാച്ചുണ്ട് യുണിറ്റ് കൺവെൻഷൻ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന കൺവെൻഷൻ സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ്കോയ ഉദ്ഘാടനം ചെയ്തു.
യുണിറ്റ് പ്രസിഡന്റ് ജോസ് ചെരിയൻ അദ്ധ്യക്ഷം വഹിച്ചു. സമിതി ജില്ല സെക്രട്ടറി ടി മരക്കാർ, കെ എം റഫീഖ്, പി ആർ രഘുത്തമൻ, സലീം അമരപ്പറമ്പിൽ, പി പി വിജയൻ, സി എം സന്തോഷ് എന്നിവർ പ്രസംഗിച്ചു. തങ്കപ്പൻ സ്വാഗതം പറഞ്ഞു.
കൺവെൻഷന് മുമ്പ് കൂരാച്ചുണ്ട് ടൗണിൽ വ്യാപാരികകളുടെ ശക്തി പ്രകടനവും നടന്നു.പ്രകടനത്തിന് ഫെലിക്സ് കെ മാണി, രാജേഷ് കൂട്ടുങ്കൽ, സലാം മാണിക്കോത്ത്, മലബാർ അബുബക്കർ എന്നിവർ നേതൃത്വം നൽകി.