കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വില്ലേജ്തല വികസന സമിതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.ഹസീന അധ്യക്ഷതവഹിച്ചു. മെംബർമാരായ സിമിലി ബിജു.എൻ.ജെ.ആൻ സമ്മ,വില്ലേജ് ഓഫിസർ പി.സി.ഗിരീഷ് കുമാർ,വി.ജെ.സണ്ണി,കെ.ജി.അരുൺ,രാജു കിഴക്കെക്കര,ഒ.ഡി.തോമസ്,ജോസ് വട്ടുകുളം,സൂപ്പി തെരുവത്ത് എന്നിവർ പ്രസംഗിച്ചു.