നിസാം കക്കയത്തിന്റെ ആദ്യ രചനയായ "മ്മളെ കോഴിക്കോട്" പുസ്തക വിതരണത്തിലെ വരുമാനത്തിൽ നിന്ന് 20,000 രൂപ അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന കക്കയം സ്വദേശി സെബിന്റെ ബന്ധപ്പെട്ടവരെ എൽപ്പിക്കാൻ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി പുല്ലംകുന്നേലിന് എഴുത്ത്കാരന്റെ മകൻ അഷ്മിൻ നിസാം കൈമാറി.
തുടർന്നുള്ള ആഴ്ചകളിലായി ബാക്കിയുള്ള 5 കൂട്ടായ്മകൾക്ക് കൂടി ഫണ്ട് കൈമാറുകയാണ് ലക്ഷ്യമെന്നും ബുക്കുകൾ ആവശ്യമുള്ളവർ അറിയിക്കണമെന്നും നിസാം അറിയിച്ചു.. "കോഴിക്കോടിനെ കുറിച്ച് അറിയുന്നതോടൊപ്പം ചെറുതല്ലാത്ത നന്മയാണ് ഓരോ മ്മളെ കോഴിക്കോട്" പുസ്തകവും എന്നാണ് പുസ്തകത്തിന്റെ പരസ്യ വാക്യം..
ബുക്ക് വാങ്ങാൻ ആവശ്യമുള്ളവർ *9400364335* നമ്പറിൽ ബന്ധപ്പെടുക