Trending

വ്യാപാരി വ്യവസായി ഏകോപന സമിതി സമരം അവസാനിപ്പിച്ചു







കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ സമരം അവസാനിച്ചു. വ്യാപാരികളുടെ ലൈസൻസ് പുതുക്കിലിന് അമിത തുക ഈടാക്കുന്നതിന് എതിരെയായിരുന്നു സമരം.

കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട്
പോളി കാരക്കട വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുമായി സംസാരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

സമരപന്തലിൽ വന്ന് നിരാഹാരമനുഷ്ടിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ജോബി വാളിംപ്ലാക്കൽ, റസാഖ് കായലാട്ടുമ്മൽ, സണ്ണി പാരഡൈസ് എന്നിവർക്ക് നാരങ്ങാനിര് നൽകി സമരം അവസാനിപ്പിച്ചു.

500 രൂപയിൽ താഴെയുള്ള ലൈസൻസ് ഫീസ് 100 രൂപ വർധിപ്പിക്കാനും തൊഴിൽ നികുതി വർധനയുണ്ടാകില്ലെന്നും തീരുമാനമായി വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കാൻ 25,26 തീയതികളിൽ പഞ്ചായത്ത് ഓഫിസിൽ പ്രത്യേക ക്യാമ്പ് നടത്തും.


വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്റ് അബ്ദുൽ
സലാം വടകര , യൂണിറ്റ് പ്രസിഡന്റ് ജോബി വാളിയംപ്ലാക്കൽ. ഇബ്രാഹിം ഹാജി വാഴയിൽ, ഒ .ഡി.തോമസ്, കുര്യൻ ചെമ്പനാനി ,സണ്ണി പാരഡൈസ് ,
അബി ചെമ്പോട്ടിയിൽ,സുബൈദ ഓലക്കുന്നത്ത് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post