കൂരാച്ചുണ്ട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർ ത്തനത്തിന് നേതൃത്വം നൽകുന്ന കൂരാച്ചുണ്ട് അമീൻ റെസ്ക്യൂ ടീ മിന് റെസ്ക്യു ബോട്ട് കൈമാറുന്ന ചടങ്ങ് കക്കയം 30-ാം മൈലിൽ എം.കെ.രാഘവൻ എംപി ഉദ്ഘാ ടനം ചെയ്തു.
ബോട്ട് സമർപ്പണം ബോബി ചെമ്മണ്ണൂർ നിർവഹിച്ചു.
റെസ്ക്യൂ ടീം കോഓർഡിനേറ്റർ ബിജു കക്കയം അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട വൈസ് പ്രസിഡന്റ് റസീന യൂസഫ്, ബ്ലോക്ക് പഞ്ചാ അംഗം വി.കെ.ഹ സീന,സ്ഥിരം സമിതി അധ്യക്ഷ രായ ഒ.കെ.അമ്മദ്,ഡാർലി പുല്ലം കുന്നേൽ,സിമിലി ബിജു,മെംബർ ജെസി കരിമ്പനക്കൽ,വിൻസി തോമസ്,അരുൺ ജോസ്, റസ്ക്യുടീം ചെയർമാൻ വി.എം.ബ ഷീർ, എന്നിവർ പ്രസംഗിച്ചു.