Trending

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംങ് ഔട്ട് പരേഡ് നടത്തി.






   കല്ലാനോട്  :  കല്ലാനോട് സെന്റ് മേരിസ്ഹൈസ്ക്കൂളിലെ 2019 - 22 ബാച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംങ് ഔട്ട് പരേഡ് നടത്തി. മാതൃകാപരമായ പ്രവർത്തനങ്ങളിൽക്കൂടി വ്യക്തിത്വ വികസനവും, സഹജീവി സ്നേഹവും അതുവഴി സാമൂഹിക നന്മയും ചെയ്യുവാൻ പ്രാപ്തരാക്കുക എന്നതായിരുന്നു യൂണിറ്റിന്റെ ലക്ഷ്യം.

കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പോളി കാരക്കട കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. പ്രസ്തുത ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ. ബിജു നിരപ്പേൽ പ്രധാനാധ്യാപകൻ ശ്രീ സജി ജോസഫ് , വാർഡ് മെമ്പർമാരായ ശ്രീമതി സിമിലി ബിജു, ശ്രീ അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.പരേഡ് കമാൻഡർ നന്ദന സിബി, അണ്ടർ കമാൻഡർ അനഘ ബാബുരാജ്, പ്ലാറ്റൂൺ ലീഡേഴ്സായ ഹൃദ്യാ ചെവൂകാരൻ, അഖിൽ എന്നീ കേഡറ്റുകൾ പാസിങ് ഔട്ട് പരേഡ് നേതൃത്വം നൽകി.

ബെസ്റ്റ് ലീഡർ കേഡറ്റുകളായി റിസ സജി , അരുൺ .K. സിനേഷ് എന്നിവരെയും ബെസ്റ്റ് ഔട്ട്ഡോർ കേഡറ്റുകളായി ആന്ന മരിയ തോമസ് , ജോയൽ ജോബിഷ് എന്നിവരെയും ബെസ്റ്റ് ഇൻഡോർ കേഡറ്റുകളായി റിയാ റോണി , ലിനോ എബ്രഹാം, എന്നിവരെയും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post