അപേക്ഷാ ഫോറങ്ങളിൽ ഇനി മുതൽ ‘താഴ്മയായി അപേക്ഷിക്കുന്നു' എന്ന പദം ഉണ്ടാകില്ലെന്ന് സർക്കാർ. ‘അപേക്ഷിക്കുന്നു’ അല്ലെങ്കിൽ ‘അഭ്യർഥിക്കുന്നു’ എന്ന് മാത്രം മതിയെന്നാണ് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്. മുൻപ് വിവിധ സർക്കാർ സേവനങ്ങൾക്കായി അപേക്ഷയെഴുതുമ്പോൾ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് ചേർക്കുന്ന കീഴ്‌വഴക്കം ഉണ്ടായിരുന്നു. ഈ ശൈലിക്കാണ് ഇതോടെ മാറ്റം സംഭവിക്കുക.