കൂരാച്ചുണ്ട് - കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ ശങ്കരവയൽ പ്രദേശത്ത് പ്രവർത്തിക്കുന്ന അമ്മൂസ് ഡയറി ഫാമിലെ മാലിന്യം കാരണം പ്രദേശത്തെ ജനങ്ങൾക്ക് ശുദ്ധവായുവും ശുദ്ധജലവും നഷ്ടപ്പെട്ടിരിക്കയാണ്. ഫാമിന് തൊട്ടടുത്ത 4 കുടുംബങ്ങളിലെ കിണറുകൾ മലിനമാവുകയും അതുവഴി ഉപയോഗശൂന്യമാവുകയും ചെയ്തിരിക്കയാണ്.
അമ്മൂസ് ഡയറി ഫാം നിലവിലെ സ്ഥലത്ത് നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിന് നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടികളും സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല.
യാതൊരു നിയമ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസില്ലാതെയും പ്രവർത്തിക്കുന്ന അമ്മൂസ് ഡയറി ഫാം നിലവിൽ സ്ഥിതി ചെയ്യുന്ന വയൽ പ്രദേശത്തു നിന്ന്അടച്ച് പൂട്ടി ഫാം ഉടമയുടെ തന്നെ തൊട്ടടുത്ത കര പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുക എന്നാവശ്യം ഉന്നയിച്ച് കൊണ്ട് സമരസമിതി പഞ്ചായത്ത് ഓഫീസ് മാർച്ചും നിരാഹാര സമരവും നടത്തി. സൗമിനി നാരായൺ , സീനത്ത് റസാഖ്, രാധ പ്രഭാകരൻ, നജീബ് പൂളയുള്ളതിൽ, ദാസൻ കണ്ടിയാ കണ്ടി, നവീൻ പ്രഭാകരൻ , റസാഖ് കരിങ്ങാറ്റിൽ എന്നിവർ നിരാഹാരം അനുഷ്ഠിച്ചു.
നിരാഹാര സമരം സി.പി.ഐ (എം) കൂരാച്ചുണ്ട് ലോക്കൽ സെക്രട്ടറി അരുൺ കെ.ജി ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ അധ്യക്ഷനായ യോഗത്തിൽ എൻ.കെ.കുഞ്ഞമ്മദ്, വിൽസൺ പാത്തിച്ചാലിൽ, ഷിബു ജോർജ് കട്ടക്കൽ, അഡ്വ: സുമിൻ എസ്. നെടുങ്ങാടൻ, ഒഡി തോമസ് ,എന്നിവർ സംസാരിച്ചു.
സമരത്തിന് സെമിർ പുതിയെടുത്ത്, ദാസൻ കണിയാൻകണ്ടി, നജിബ് പുളയുള്ളതിൽ, നാരായണൻ ചെറുവത്ത് മിത്തൽ, രവി നെല്ലിയുള്ള പറമ്പിൽ ,ഗോപാലൻ മുക്ളയിൽ എന്നിവർ നേതൃത്വം നൽകി.
നിരഹാര സമരം വൈകു: 5 മണിക്ക് ബ്ലോക്ക് മെബർ അഡ്വ: ഹ സിന, സി.ഡി.സ് .ചെയർ പെഴ്സൻ: കാർത്തിക വിജയൻ ,രാകേഷ് തിരുമo ഗലം, രവിനെല്ലി യുള്ള പറമ്പിൽ, ജോജി, സെമിർ പുതിയടുത്ത്, സുമിൻ എസ്.നെടുങ്ങാടൻ എന്നിവർ നിരാഹരമനുഷ്ഠിച്ചവർക്ക് നാരങ്ങാ നീര് നൽകി അവസാനിപ്പിച്ചു.