കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ വാർഡ് 13 ൽ നിലവിൽ ലൈസൻസ് ഇല്ലാതെ പ്രവൃത്തിക്കുന്ന ഫാമിൽ നിന്നുള്ള മാലിന്യ പ്രശ്നങ്ങൾ മൂലം കഷ്ടത അനുഭവിക്കുന്ന പ്രദേശത്തെ വീട്ടമ്മമാരും, തദ്ദേശവാസികളുമായ7 ഓളം ആളുകൾ ഏകദിന നിരാഹാര സമരം ആരംഭിച്ചു.
ഫാമിനു വേണ്ട നിയമപരമായ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി, ജനങ്ങളുടെ ശുദ്ധവായുവിനും, ശുദ്ധജലത്തിനും ഉള്ള മൗലിക അവകാശത്തിൽ മേൽ കടന്നു കയറിയ ഫാം അധിക്യതരെ, സഹായിക്കുന്ന ബന്ധപ്പെട്ട അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ന് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രദേശവാസികളായ വീട്ടമ്മമാരുടെയും, തദേശ വാസികളുടെയും ഉപവാസ സമരം.
വയൽ പ്രേദേശത്ത് ഉള്ള ഫാം ഉടമയുടെ തന്നെ തൊട്ടടുത്ത പറമ്പിലേക്ക് നിയമപരമായ ലൈസൻസോടെ, മാറ്റി സ്ഥാപിക്കണമെന്നാണ് സമരസമിതിയുടെ നിലപാടെന്ന് ജനകിയ സമരസമിതി നേതാക്കൾ അറിയിച്ചു.
ഏകദിന ഉപവാസ സമരം cpm ലോക്കൽ സെക്രട്ടറി അരുൺ KG ഉത്ഘാടനം ചെയ്തു.