കൂരാച്ചുണ്ട് : മലയാള മനോരമ നല്ല പാഠത്തിന്റെ ഭാഗമായി കൂരാച്ചുണ്ട് സിനർജി ഹിൽ വാലി പബ്ലിക് സ്കൂളിൽ യുദ്ധം ഒന്നിനും പരിഹാരമല്ല. Stop war; We Want Peace എന്ന സന്ദേശവുമായി അധ്യാപകരും കുട്ടികളും യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽശ്രീ ജിൻസ് ജോസഫ് റാലി ഉൽഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ശ്രീമതി നീനു വി ജെ മുഘ്യ പ്രഭാഷണം നടത്തി. നല്ല പാഠം കോർഡിനേറ്റർസ് ശ്രീമതി അനിറ്റ ഷാൽവിൻ, ശ്രീമതി ആനി ജോജോ എന്നിവർ റാലിക്കു നേത്രത്വം നൽകുകയും ശ്രീമതി അഞ്ജു സാജു നന്ദി പ്രസംഗം പറയുകയും ചെയ്തു.
Tags:
Local