കൂരാച്ചുണ്ട് : ശങ്കര വയലിൽ സ്ഥിതി ചെയ്യുന്ന അമ്മുസ് ഡയറിഫാമിലെ, മാലിന്യ വിഷയവുമായി ബന്ധപ്പെട്ട്, പരിസരവാസികൾ പഞ്ചായത്തിലേക്ക് മാർച്ചും,ധർണ്ണയും സംഘടിപ്പിച്ചു.ഫാമിൻ്റെ നിലവിലെ നടത്തിപ്പിനെ സംബന്ധിച്ച് നിയമാനുസൃതം അല്ല എന്നമലിനി കരണ ബോർഡിൻ്റെ റിപ്പോർട്ട് ഉണ്ടായിട്ടും, യാതൊരു വിധ നടപടികളും സ്വീകരിക്കാത്ത, സർവകക്ഷി യോഗ തീരുമാനങ്ങളെ അട്ടിമറിക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ്, ഇന്ന് ഈ സമരത്തിനിറങ്ങേണ്ടി വന്നതെന്നാണ് ജന കിയ സമരസമിതിയുടെ നേതാക്കൾ പറയുന്നത്.
വരും ദിവസങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ ബന്ധപ്പെട്ടവരിൽ നിന്നുണ്ടായില്ലേൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുവാനാണ് സമരസമിതിയുടെ തീരുമാനം.
അഡ്വ:സുമിൻ എസ്.നെടുങ്ങാടൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
ബാലകൃഷ്ണൻകരുവാങ്കണ്ടി അധ്യക്ഷത വഹിച്ചു.
ധർണ്ണയിൽ ഷിബു കട്ടക്കൽ, നെജിബ് ശങ്കരവയൽ, സെമിർ പുതിയേടത്ത് ,ദാസൻ കണിയാങ്കണ്ടി, അനിഷ് എന്നിവർ നേതൃത്വം നൽകി സംസാരിച്ചു.
തുടർന്ന് സമരസമിതി നേതാക്കൾ കുരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും നൽകി.