കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വാർഡ് 3 ൽ , 5.27 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ കണിയാറാകത്ത്താഴെ _ ഓട്ട പാലം,റോഡിൻ്റെ ഉത്ഘാടനം, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റസിന യൂസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ വിൻസിതോമസ് സ്വാഗതവും,വികസന കാര്യ സ്റ്റാൻറ്റി ഗ് വാർഡ് മെമ്പറുമായ Ok അമ്മദ് , സ്റ്റാൻ്റിംഗ് കമ്മിറ്റി മെമ്പർ സിമിലി ബിജു, ഷിബു തെക്കയിൽ, സോണി തേനം മാക്കൽഎന്നിവർ പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.