Trending

മാലിന്യവണ്ടിയായി ശങ്കരവയൽ തോട്




കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്തിലെ ശങ്കരവയൽപ്രദേശത്ത് 13 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ ഫാമിൽ നിന്നുള്ള മാലിന്യം, തൊട്ടടുത്തുള്ള ശങ്കരവയൽ തോട്ടിലേക്ക് ഒഴുകിയെത്തിയതിനെ തുടർന്ന് ,തോടിന് ഇരുവശങ്ങളിലും താമസിക്കുന്ന ഒട്ടേറെ കുടുംബാംഗങ്ങളുടെ കുടിവെള്ള സ്രോതസ്സ് മലിനപ്പെടുത്തിയെന്ന് ജനകിയ സമരസമിതി യോഗം ആരോപിച്ചു.

വയൽപ്രദേശത്ത് ,ഒരു ബിസിനസ് സ്ഥാപനം എന്ന നിലയിൽ നിലവിൽ സ്ഥാപിച്ചഫാമിന് ,നിലവിൽ യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളോ, ലൈസൻസോ ഇല്ല എന്നും .അത്തരം അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി ഒരുക്കുന്നതിന് പകരം, തികച്ചും അശാസ്ത്രീയമായ രീതിയിൽ ലൈസൻസ് കരസ്ഥമാക്കാനും, വയൽപ്രദേശത്ത് തന്നെ വിപുലമായ രീതിയിൽ ഫാം നടത്താനുമുള്ള ഫാം ഉടമയുടെ തിരുമാനത്തിനും, അതിന് ഒത്താശ ചെയ്യുന്ന അധികൃതരുടെ നടപടികൾക്കുമെതിരെ, ശക്തമായ സമരവുമായി വിണ്ടും രംഗത്ത് ഇറങ്ങുവാൻ ജനകിയ സമരസമിതി യോഗം തിരുമാനിച്ചു.


ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവൃത്തിക്കുന്ന ഫാമിനെതിരെ നടപടികൾ സ്വീകരിക്കാതെ, ജനികീയ സമരത്തോട് മുഖം തിരിക്കുന്ന അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ,ഈ മാസം 30 ആം തിയ്യതി പഞ്ചായത്തിലേക്ക് വിണ്ടും മാർച്ചും,ധർണ്ണയും നടത്തുവാൻ ജനകിയ സമരസമിതി യോഗത്തിൽ തീരുമാനിച്ചു.

യോഗത്തിൽ ചെയർമാൻ സെമിർ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ദാസൻ കണിയാങ്കണ്ടി, നജീബ് പൂളയുള്ളതിൽ, അനിഷ് അരിക്കുഴി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post