Trending

സംസ്ഥാനത്ത് അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി

       
                                  
സംസ്ഥാനത്ത് അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം  ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരമുള്ള കൂടുതൽ സംരംഭങ്ങൾ വരണം .
വിദേശ രാജ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെയെത്തി പഠിക്കുന്ന സാഹചര്യമുണ്ടാകണമെന്നും അതിന് സർക്കാർ , സ്വകാര്യ മേഖലയിൽ കൂടുതൽ സ്ഥാപനങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്  മർക്കസ് ഇന്റർ നാഷണൽ സ്കൂളിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങിൽ കാന്തപുരം എ പി . അബൂബക്കർ മുസ്ലിയാർ, മന്ത്രി പി എ മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post