Trending

ഏലം കൃഷി




🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
*Date : 20-02-2022*
🎋🌱🎋🌱🎋🌱🎋🌱

*🌴ഏലം 🌴*
➿➿➿➿➿➿➿

```ഏകദേശം 5000 വര്‍ഷങ്ങള്‍ക്ക് മുന്പ് മധ്യ - പൌരസ്ത്യദേശത്തെ കമ്പോളങ്ങളില്‍ ആദ്യം എത്തിചേര്‍ന്ന സുഗന്ധദ്രവ്യങ്ങള്‍ ഏലവും കറുവയും ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റുള്ളവ രംഗപ്രവേശം ചെയ്തത് ഇതിന് പിന്നാലെയാണ്.

കുരുമുളക് കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമേറിയ സുഗന്ധവ്യഞ്ജനമാണ് ഏലം.

സിന്ജിബെറെസീ കുടുംബത്തിലെ പ്രധാനപെട്ട ഒരു 'സുഗന്ധവ്യഞ്ജനങ്ങളുടെ റാണി'യായി ഏലത്തെ വിശേഷിപ്പിക്കാറുണ്ട്.ശാസ്ത്രനാമം എലിറേററിയ കാർഡമോമം (Elettaria cardamomum). മലയാള വാക്കായ ഏലത്തരിയും സംസ്കൃത പര്യായമായ കർമവും യോജിപ്പിച്ചാണ് ശാസ്ത്രനാമം നൽകിയിരിക്കുന്നത്.

ചിരസ്ഥായി സസ്യമാണിത്. ഇലപ്പോളകൾ ഒന്നിനുള്ളിൽ ഒന്ന് എന്ന ക്രമത്തിൽ ചേർന്നുണ്ടാകുന്ന കപടത്തണ്ടുകളാണ്ഭൂനിരപ്പിനു മുകളിൽ കാണുന്നത്. ഭൂകാണ്ഡങ്ങളിൽ നിന്നും പുറപ്പെടുന്ന ശരങ്ങളിൽ (പൂങ്കുല) ആണ് കായ്കൾ ഉണ്ടാകുന്നത്.ലോകത്തിൽ ഏററവും കൂടുതൽ ഏല കൃഷിയുള്ളത് ഇന്ത്യയിലാണ്.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
1996-97 ലെ കണക്കനുസരിച്ച് 72440 ഹെക്ടർ സ്ഥലത്തുനിന്നും 6630 ടൺ ഏലം ഇന്ത്യയിൽ ഉൽപ്പാദിപ്പിച്ചു. ദേശീയ ഉൽപ്പാദനശേഷി ഹെക്ടറിന് 149 കിലോഗ്രാം ആയിരുന്നു. ഇന്ത്യയ്ക്കു പുറമേ ശ്രീലങ്ക, ഗ്വാട്ടിമാല, തായ്ലൻഡ് എന്നീ രാജ്യങ്ങളും ഏലത്തിന്റെ മുഖ്യ ഉൽപ്പാദകരാണ്. ലാവോസ്, കോസ്റ്റാറിക്ക, എൽസാൽവദോർ,

ടാൻസാനിയ എന്നിവിടങ്ങളിലും ചെറിയ തോതിൽ ഏലം കൃഷി ചെയ്യുന്നു. ഏലത്തിന്റെ ഉൽപ്പാദനത്തിലും കയററുമതിയിലും ഒന്നാം സ്ഥാനം ഇന്ത്യയ്ക്കായിരുന്നു.എന്നാൽ 1985-'86 കാലഘട്ടത്തിൽ ഗ്വാട്ടിമാല ആ സ്ഥാനം കൈയടക്കി. അന്ന് ഇന്ത്യ 4700 ടൺ ഏലം ഉൽപ്പാദിപ്പിക്കുകയും 3272 ടൺ കയറ്റുമതി ചെയ്യുകയും ചെയ്തപ്പോൾ ഗ്വാട്ടിമാല 7450 ടൺ ഉൽപ്പാദിപ്പിക്കുകയും അതിൽ 6172 ടൺ ഏലവും ലോക കമ്പോളത്തിൽ എത്തിക്കുകയും ചെയ്തു.

അങ്ങനെ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ ഉൽപ്പാദനം 6630 ടൺആണ്; ഗ്വാട്ടിമാലയുടേത് 16000 ടണ്ണും. ഈ അവസ്ഥയിലും ഇന്ത്യയ്ക്ക് ആശാവഹമായിട്ടുള്ള സംഗതി ഏലത്തിന്റെ വർധിച്ചുവരുന്ന ആഭ്യന്തര ഉപഭോഗമാണ്.

ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഏലത്തിന്റെ 92 ശതമാനവും ആഭ്യന്തര വിപണിയിൽ തന്നെയാണ് വിററഴിയുന്നത്. ഇത് ഇന്ത്യയിൽ ഏലത്തിന് ന്യായമായ വില ലഭിക്കുന്നതിനും ഏലത്തോട്ടങ്ങളുടെ വിസ്തൃതി കുറയാതെ നില നിർത്തുന്നതിനും സഹായകമാകുന്നു.

ഗ്വാട്ടിമാലയിൽ 2-17 ശതമാനം മാത്രമാണ് ആഭ്യന്തര ഉപഭോഗം.എന്നാൽ ഗുണത്തിലും തരത്തിലും ഇന്നും ഒന്നാംകിടയിൽ നിൽക്കുന്നത് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഇനങ്ങൾ തന്നെയാണ്. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഇവയിൽത്തന്നെ 'ആലപ്പിഗ്രീൻ' എന്ന ഇനമാണ് വിദേശങ്ങളിൽ ഏററവും അധികം മതിപ്പു നേടിയിരിക്കുന്നത്. ഈ അനുകൂല ഘടകങ്ങളോടൊപ്പം ഇന്ത്യയിലെ ഏലത്തിന്റെ ഉൽപ്പാദനശേഷി വർധിപ്പിക്കുകയും ഉൽപ്പാദനച്ചെലവ് കുറയ്ക്കുകയും ചെയ്തതെങ്കിൽ മാത്രമേ ഹെക്ടറിന്250 മുതൽ 300 കി. ഗ്രാം വരെ ഏലം ഉൽപ്പാദിപ്പിച്ച് കയററി അയയ്ക്കാൻ ശേഷിയുള്ള ഗ്വാട്ടിമാലയോട് പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളൂ. 

1999-2000-ൽ 550 ടൺ ഏലം 27 കോടി രൂപയ്ക്ക് ഇന്ത്യ കയറ്റി അയച്ചിട്ടുണ്ട്.ഇന്ത്യയിൽ ഏലം ഏററവും അധികം ഉൽപ്പാദിപ്പിക്കുന്നത് പൂർവ ദിക്കിലെത്തടം' എന്നറിയപ്പെടുന്ന കേരളത്തിലാണ് (58, 82 ശതമാനം). കർണാടകത്തിലെ ഉൽപ്പാദനം 33.75 ശതമാനവും തമിഴ്നാട്ടിലേത് 7.43 ശതമാനവുമാണ്.എന്നാൽ ഉൽപ്പാദനക്ഷമതയുടെ കാര്യത്തിൽ ഹെക്ടർ ഒന്നിന് 180 കി. ഗ്രാം ഏലം ഉൽപ്പാദിപ്പിച്ച് തമിഴ്നാട് മുന്നിട്ടു നിൽക്കുന്നു. 

കേരളത്തിലെ ഉൽപ്പാദനക്ഷമത ഹെക്ടർ ഒന്നിന് 172 കി. ഗ്രാമും കർണാടകത്തിലേത് 103 കി. ഗ്രാമുമാണ്. കേരളത്തിൽ ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളിലും കർണാടകത്തിൽ കൊടക്ക്,ഹസ്സൻ, ചിക്കമാംഗ്ലൂർ എന്നീ ജില്ലകളിലും തമിഴ്നാട്ടിൽ രാമനാഥപുരം, തിരുനെൽവേലി, മധുര എന്നീ ജില്ലകളിലുമാണ് ഏലം പ്രധാനമായും കൃഷി ചെയ്യുന്നത്.

1999-2000-ൽ കേരളത്തിലെ കൃഷിസ്ഥല വിസ്തൃതി 41490 ഹെക്ടറും ഉൽപ്പാദനം 6590 ടണ്ണും ആയിരുന്നു.എലത്തിൻറ കൃഷിരീതികളെക്കുറിച്ച് ഗവേഷണം നടത്തിയതിന്റെ ഫലമായി ചാൽരീതി (ട്രെഞ്ച് മെത്തേട്) ഉപയോഗിച്ച് 1: 30 40 എന്ന തോതിൽ ഉൽപ്പാദിപ്പിക്കുന്ന വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

ടിഷ്യുകൾച്ചർ രീതി ഉപയോഗിച്ച് നടീൽ വസ്തു തയാറാക്കുന്ന വിദ്യയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.1965-ൽ കാർഡമം ആക്ട് പ്രകാരം ഏലത്തെ ഒരു തോട്ടവിള (പ്ലാന്റേഷൻ കോപ്പ്) ആയി പ്രഖ്യാപിച്ചു. 1966-ൽ കാർഡമം ബോർഡ് രൂപീകരിച്ചു. എന്നാൽ ഇപ്പോൾ ഇതിന്റെ ചുമതലകൾ പൈസസ് ബോർഡ് ആണ് വഹിക്കുന്നത്. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഗവേഷണ പ്രവർത്തനങ്ങൾ പാമ്പാടുംപാറ, മുഡിഗെരെ എന്നീ സ്ഥലങ്ങൾക്കു പുറമെ മയിലാടുംപാറയിലും പ്രാദേശിക കേന്ദ്രങ്ങളായ സക്സസ്പർ, ഗാംഗ്ടോക് എന്നീ സ്ഥലങ്ങളിലും നടന്നുവരുന്നു. ഈ ഏലം ഗവേഷണ കേന്ദ്രങ്ങളിൽ നിന്നും അത്യുൽപ്പാദന ശേഷിയുള്ള ആറ് ഇനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 

മുഡിഗെരെ-1,പി.വി-1, സി.സി.എസ്-1, ഐ.സി.ആർ.ഐ-1, ഐ.സി.ആർ.ഐ-2, ഐ.സി.ആർ.)-3 എന്നിവയാണവ.ഏലത്തിന് ഭീഷണിയായിട്ടുള്ള 'കറെറ്' രോഗത്തെ അതിജീവിക്കാൻ കഴിവുള്ള

ഇനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയെ ഉപയോഗപ്പെടുത്തി പുതിയ ഇനങ്ങൾ വികസിപ്പിക്കാൻ സാധിക്കും. 

വെയിൻ ക്ലിയറിങ് വൈറസ് രോഗത്തിനെതിരെ ഫലവത്തായഒരു നിയന്ത്രണമാർഗവും കണ്ടെത്താൻ സാധിച്ചിട്ടില്ലാത്തതിനാൽ രോഗം വന്ന ചെടികളെ നശിപ്പിച്ചുകളയുവാനേ നിവർത്തിയുള്ളൂ.```

കടപ്പാട് : ഓൺലൈൻ
🎋🌱🎋🌱🎋🌱🎋🌱
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿

Post a Comment

Previous Post Next Post