Trending

തെങ്ങുകളിലും കമുകുകളിലും മഞ്ഞളിപ്പ് രോഗം വ്യാപകം




കൂരാച്ചുണ്ട് : കൂരാച്ചുണ്ട് മലായോര മേഖലയായ കൂരാച്ചുണ്ട് പഞ്ചായത്തിലെ കോയിപറമ്പ്, ശങ്കരവയൽ പ്രദേശങ്ങളിലെ പ്രധാന വിളകളായ കമുക്, തെങ്ങ് എന്നിവയിൽ മഞ്ഞളിപ്പ് രോഗം വ്യാപകം.

അഞ്ച് വർഷത്തിലേറെയായി രോഗം കമുകുകളിൽ കണ്ടു തുടങ്ങിയിട്ട്. ഇപ്പോൾ തെങ്ങുകളി ലും രോഗബാധ വ്യാപകമായിട്ടുണ്ട്.

അടയ്ക്കയുടെ ഉൽപ്പാദനം നിലച്ചതോടൊപ്പം നാളീകേരത്തിന്റെ ഉൽപ്പാദനവും പാടെ കുറയുകയും ചെയ്തത് കർഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

അതുപോലെ കമുകുകളിലെ രോഗബാധ ക്രമേണ കമുക് കേട് പിടിപെട്ട് നശിക്കുകയാണ് ചെയ്യുന്നത് രോഗബാധയെ പ്രതി രോധിക്കാൻ കൃഷിവകുപ്പിൽ നിന്നും ശാശ്വതമായ പരിഹാര നിർദേശങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.

ഈ മേഖലയിലെ കർഷകരായ ജോർജ് പരിക്കൽ, അബ്രഹം സാമ്പിക്കൽ, ബേബി പൂവ്വത്തിങ്കൽ, വിത്സൺ മംഗലത്ത് പുത്തൻപുര, സിബി മുണ്ടനാട്ട്, ബാബു കൊക്കപ്പുഴ, ബിജോയ് പൂവ്വത്തിങ്കൽ, ബിനു വരകുപാറ. തുടങ്ങിയ നിരവധി കർഷകരാണ് ഇതുമൂലം ദുരിതത്തിലായത്.

കാർഷികവിളകളുടെ വിലത്തകർച്ചയോടൊപ്പം മഞ്ഞളിപ്പ് രോഗം വ്യാപകമായതോടെ കർഷകരുടെ നട്ടെല്ലൊടിഞ്ഞ നിലയിലായിട്ടുണ്ട്. കൃഷിയിലെ മഞ്ഞളിപ്പ് രോഗബാധ സംബന്ധിച്ച രോഗകാരണങ്ങളോ പ്രതിവിധികളോ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൃഷിവകുപ്പ് ഗവേഷണങ്ങൾ അടക്കമുള്ള കാര്യങ്ങൾ അവലംബിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. 

Post a Comment

Previous Post Next Post