കൂരാച്ചുണ്ട് :
വി.എം എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ടിരുന്ന കൂരാച്ചുണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച CPI(M ) മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന *സ: വി.എം കുഞ്ഞിരാമൻ* (75) നിര്യാതനായി.
കുടിയേറ്റ ഗ്രാമമായ കൂരാച്ചുണ്ടിൽ കർഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് പൊതു രംഗത്തേക്ക് സഖാവ് കടന്നുവന്നത്. നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ് പാർട്ടിയിലേക്കും പാർട്ടി നേതൃത്വത്തിലേക്കും എത്തി.
ദീർഘകാലം കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. കഴിഞ്ഞ ലോക്കൽ സമ്മേളനം വരെ ലോക്കൽ കമ്മിറ്റി മെമ്പറായി പ്രവർത്തിച്ചു വരികയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ കല്പത്തൂരിൽ നിന്നും ജോലി തേടിയെത്തി പിന്നീട് കൂരാച്ചുണ്ടിൽ സ്ഥിര താമസമാക്കുകയായിരുന്നു.
ഭാര്യ : കമല
മക്കൾ : ജ്യോതി, സുനിൽ ,അനിൽ.
മരുമക്കൾ : ജിഷ പേരാമ്പ്ര, ലീന കോട്ടൂർ, ആരിത തലകുളത്തൂർ.
സഖാവ്. വിഎം കുഞ്ഞിരാമൻറ ഭൗതിക ശരീരം ഇന്ന് രാവിലെ 10 മണി മുതൽ 11 വരെ പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.
ശവ സംസ്കാരം പിന്നീട്.