Trending

പന്നിയുടെ കുത്തേറ്റ്‌ സ്കൂട്ടർയാത്രക്കാർക്ക് പരിക്ക്




പേരാമ്പ്ര : ചെമ്പ്ര-പേരാമ്പ്ര റോഡിൽ പന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും പരിക്കേറ്റു. താന്നിയോട് ഒറവുണ്ടൻ ചാലിൽ ഗോപി (63), മകൻ സജിത്ത് (27) എന്നിവരെയാണ് കാട്ടുപന്നികൾ ആക്രമിച്ചത്. ഇരുവരും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച ചെമ്പ്ര മുക്കള്ളിൽ എസ്.ബി. ക്യൂബ്സ് സിമന്റുകട്ടക്കമ്പനിയുടെ മുൻവശത്ത് രാവിലെ പത്തുമണിയോടെയാണ് സംഭവം. കാട്ടുപന്നികൾ കൂട്ടത്തോടെ റോഡിന് കുറകെയെത്തി സ്കൂട്ടറിൽ കുത്തിമറിച്ചിടുകയായിരുന്നു. തെറിച്ചുവീണ ഇരുവർക്കും കൈകളിലും കാലുകളിലുമെല്ലാം പരിക്കേറ്റു. ജനവാസമേഖലയിൽകൂടിയാണ് കാട്ടുപന്നികൾ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പതിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ്‌ ഒരാൾക്ക് പരിക്ക്. കല്ലാനോട് എടാട്ടാംകുഴിയിൽ ലിയ ചാക്കോ (22)യ്ക്കാണ്‌ പരിക്കേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ ലിയ രാവിലെ സ്കൂട്ടിയിൽ ജോലിക്കുപോകുമ്പോഴാണ് അപകടം. രണ്ടുപന്നികൾ സ്കൂട്ടിക്ക് കുറുകെ ചാടുകയായിരുന്നു. ലിയ പേരാമ്പ്ര ഇ.എം.എസ്. ആശുപത്രിയിൽ ചികിത്സതേടി.

Post a Comment

Previous Post Next Post