Trending

കൊവിഡ് തീവ്ര വ്യാപനം; നാല് ജില്ലകൾ കൂടി സി കാറ്റ​ഗറിയിൽ




_സംസ്ഥാനത്തെ കൊവിഡ് അതിരൂക്ഷ വ്യാപനത്തെ തുടർന്ന് വിവിധ ജില്ലകളിലെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കൂടുതൽ ജില്ലകളെ സി ക്യാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം._

_ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയ സി കാറ്റ​ഗറിയിൽ നാല് ജില്ലകളെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം, എന്നീ ജില്ലകളെയാണ് സി കാറ്റ​ഗറിയിൽ ഉൾപ്പെടുത്തിയത്. ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കൊവിഡ് രോഗികൾ ആയാലാണ് ഒരു ജില്ലയെ കാറ്റഗറിസി-യിൽ ഉൾപ്പെടുത്തുന്നത്._

_സി കാറ്റ​ഗറിയിൽ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം.കോളജുകളിൽ അവസാന സെമസ്റ്റർ ക്‌ളാസുകൾ മാത്രമേ ഓഫ്‌ലൈനിൽ നടക്കൂ. നേരത്തെ തിരുവനന്തപുരം ജില്ല മാത്രമാണ് സി കാറ്റ​ഗറിയിൽ ഉൾപ്പെട്ടിരുന്നത്. പുതിയ നാല് ജില്ലകളെ കൂടി ഉൾപ്പെടുത്തിയതോടെ സി കാറ്റ​ഗറിയിലെ ആകെ ജില്ലകളുടെ എണ്ണം അഞ്ചായി._

Post a Comment

Previous Post Next Post