കേരള നോളജ് ഇക്കോണമി മിഷൻ തൊഴിൽമേള – കോഴിക്കോട്
സ്ഥലം : മലബാർ ക്രിസ്ത്യൻ കോളേജ്
തിയ്യതി :08.01.2022
(ശനി )
10/01/22 ( തിങ്കൾ)
പ്രൊവിഡൻസ് വിമൻസ് കോളേജ്
(വനിതാ ഉദ്യോഗാർഥികൾക്ക് വേണ്ടി മാത്രം)
രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണിവരെയാണ് നടത്തപ്പെടുന്നത്.
കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷൻ കോഴിക്കോട്
ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ജനുവരി 8നു മലബാർ ക്രിസ്ത്യൻ കോളേജിൽ നടക്കുന്ന തൊഴിൽ മേളയോടെ തുടക്കമാവുകയാണ് .
2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ്
സിസ്റ്റം (DWMS)എന്ന
പ്ലാറ്റുഫോം വഴിയാണ് അഭ്യസ്തവിദ്യരായ
തൊഴിലന്വേ ഷകർക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെരഞ്ഞെ ടുക്കുന്നതിന് കേരള നോളജ് ഇക്കോണമി മിഷൻ അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവും ഉള്ള
തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴി ൽദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ് മേളയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
തൊഴിൽ മേളകളിൽ പങ്കെടുക്കാൻ രജി സ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാ ർത്ഥികൾക്ക് ജോബ് റെഡിനെസ്സ്, ഇന്റർവ്യൂ സ്കിൽ എന്നിവ മുൻനിർത്തി മൂന്ന് മണി ക്കൂർ ദൈർഘ്യമു ള്ള സൌജന്യ
പരിശീലനവും കേരള നോളജ് ഇക്കോണമി മിഷൻനും കുടും ബശ്രീയുടെ സ്കിൽ വിഭാഗവും ചേർന്ന് ഒരുക്കിയിട്ടുണ്ട്.
കരിയർ മെച്ചപ്പെടുത്താനും അനുയോജ്യമായ ജോലിയിൽ പ്രവേശി ക്കാനും ഈ തൊഴിൽ മേള ഒരു സുവർണ്ണാ വസരമാണ്. ഐ ടി , എഞ്ചിനീയറിംഗ് , ടെക്നിക്കൽ ജോബ്സ്, സിവിൽ ആൻഡ് കൺസ്ട്രക്ഷൻ,
ഓട്ടോ മൊബൈൽ , മെഡിക്കൽ, ലോജിസ്റ്റിക്സ്, മാനേജ്മെന്റ്, റീടൈൽസ്, ഫിനാൻസ്, എഡ്യൂക്കേഷൻ, വിദ്യാഭാസസ്ഥാ പനങ്ങൾ , ബാങ്കിങ്ങ്, മാർക്കറ്റിംഗ്, സെയിൽസ് ,മീഡിയ,
സ്കിൽ എഡ്യൂ ക്കേഷൻ , ഹോസ്പിറ്റാലിറ്റി , ഇൻഷുറൻസ് , ഷിപ്പിംഗ്, അഡ്മി നിസ്ട്രേഷൻ, ഹോട്ടൽ മാനേജ്മെന്റ് , റ്റാക്സ് മുതലായവയിൽ 100ൽ അധികം കമ്പനികളിൽ ആയി 15000ൽ അധികം
ജോബ് വേക്കൻസികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . തൊഴിൽ അന്വേഷകർക്ക് knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
എങ്ങനെ രജിസ്റ്റർ ചെയ്യാം കൂടുതലറിയാൻ വീഡിയോ കാണുക ...
https://youtu.be/HzbhfFUX_Mo
വിവരങ്ങൾക്ക് വിളിക്കാം - 0471 2737881