Trending

പാലിയേറ്റിവ് കെയർ ദിനം, ജനുവരി 15 സമുചിതമായി ആഘോഷിച്ചു.






കൂരാച്ചുണ്ട് : കൂരാച്ചുണ്ട് സ്വാന്തനംപാലിയേറ്റിവ് കെയർ ക്ലിനിക്കിൻ്റെ ആഭിമുഖ്യത്തിൽ വിളബംര ജാഥ നടത്തി. കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന പള്ളി അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ പള്ളി വികാരി. ഫാ.ജെയിംസ് വാമറ്റത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കടയും, മറ്റ് ഗ്രാമപഞ്ചായത്ത് മെമ്പർമാരും ആദ്യാന്തം ജാഥയിൽ പങ്കു ചേർന്നു .സമാപന സമ്മേളനത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. വിളംബര ജാഥയിൽ അധ്യാപകരും സെൻ്റ് തോമസ് ഹൈസ്കൂളിലെ SPC വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി സ്കൂളിലെ Nടട വിദ്യാർത്ഥികളും, പാലിയേറ്റിവ് വാളണ്ടിയേഴ്സും പങ്കെടുത്തു.

Post a Comment

Previous Post Next Post