ഝാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിൽ ബി.ജെ.പി യുവനേതാവ് കുത്തേറ്റ് മരിച്ചു. ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കുമാർ സിംഗ് (26) ആണ് മരിച്ചത്. കുത്തേറ്റ സൂരജ് ഝാർഖണ്ഡിലെ ടാറ്റ മെയിൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച വീട്ടിലേക്ക് മടങ്ങും വഴിയാണ് സൂരജിന് കുത്തേറ്റത്. ബാഗ്‌ബെര സ്റ്റേഷൻ പരിധിയിലെ ഹർഹർഗുട്ടിൽ വെച്ച് പ്രതി സോനുവും കൂട്ടാളികളും ചേർന്ന് സിംഗിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Tags:
Kerala