*കൂരാച്ചുണ്ട് വാർത്തകൾ*📲
Published : *15.12.2021* *ബുധൻ*
*പ്രതിക്ഷേധ റാലിയും ധർണയും സംഘടിപ്പിച്ചു*
*കൂരാച്ചുണ്ട്* : *കസ്തൂരി രംഗൻ അന്തിമവിജ്ഞാപനത്തിൽ പ്രതിഷേധിച്ച് 'ഉപജീവന സമരം അതിജീവന പ്രതിജ്ഞ.* എന്ന മുദ്രാവാക്യയുയർത്തി എ.കെ.സി.സി. കൂരാച്ചുണ്ട് യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രതിക്ഷേധ റാലിയും ധർണയും സംഘടിപ്പിച്ചു.
സെൻ്റ് തോമസ് ഫൊറോന വികാരി ഫാ.ജെയിംസ് വാമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. എ.കെ.സി.സി.പ്രസിഡൻ്റ് ഓസ്റ്റിൻ ജോസഫ് അധ്യക്ഷത വഹിച്ചു.
വീഫാം സംസ്ഥാന കൺവീനർ അഡ്വ.സുമിൻ എസ്. നെടുങ്ങാടൻ മുഖ്യ പ്രഭാഷണം നടത്തി. ഫാ.ജോസുകുട്ടി അന്തീനാട്ട് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.സണ്ണി പാരഡൈസ്, രാജൻ ഉറുമ്പിൽ, ബോബൻ പുത്തൂർ, ജോസ് ചെറുവള്ളിൽ എന്നിവർ പ്രസംഗിച്ചു.കെ.സി.വൈ.എം.അംഗങ്ങളും പങ്കെടുത്തു.
*കൂരാച്ചുണ്ട് വാർത്തകൾ* ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക.
👇👇👇👇👇👇👇
Tags:
Latest