Trending

ടാലന്റ് എലൈറ്റ് കേരള ഫുട്ബോൾ സ്കൂൾസ് ഓഫീസ് ഉദ്ഘാടനം ഇന്ന്



കായിക കേരളത്തിന്‌ മലയോരത്തിന്റെ ഓണസമ്മാനം. കല്ലാനോട്‌ സ്വദേശി ഷിന്റോ കെ.എസിന്റെ നേതൃത്വത്തിലുള്ള 
ടാലന്റ് എലൈറ്റ് കേരള ഫുട്ബോൾ സ്കൂൾസിന്റെ ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30ന് കൂരാച്ചുണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ നിർവഹിക്കും. ഒമ്പതാം വാർഡ് മെമ്പർ സണ്ണി ജോസഫ് കാനാട്ട് അധ്യക്ഷത വഹിക്കും. 
സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. റോയ് ജോൺ വി. മുഖ്യാതിഥിയായിരിക്കും.

കല്ലാനോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജെയ്‌സൺ കാരക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തും. വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ബ്ലോക്ക്‌ മെമ്പർ അരുൺ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ദേശീയ- സംസ്ഥാന താരങ്ങൾ, മുൻകാല ഫുട്ബോൾ താരങ്ങൾ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Post a Comment

Previous Post Next Post