Trending

നബി ദിനാഘോഷം സംഘടിപ്പിച്ചു




കൂരാച്ചുണ്ട്: അത്തിയോടി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ നബി ദിനാഘോഷം സംഘടിപ്പിച്ചു. പുലർച്ചെ നാല് മണിക്ക് നടന്ന പ്രഭാത മൗലിദിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. രാവിലെ 8 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികളുടെ ഭാഗമായി ഖബ്ർ സിയാറാത്തും മഹല്ല് പ്രസിഡന്റ് ഓ കെ അമ്മദ് പതാക ഉയർത്തുകയും ചെയ്തു. തുടർന്ന് ദഫ് സ്കൗട്ട് അകമ്പടിയോടെ പണ്ഡിതന്മാരും മഹല്ല്-മദ്റസ ഭാരവാഹികളും ദർസ് മദ്റസ വിദ്യാർഥികളും നാട്ടുകാരും അണിനിരന്ന പ്രൗഢമായ നബിദിന സന്ദേശ റാലി നടന്നു. ശേഷം മുനവ്വിറുൽ ഇസ്‌ലാം മദ്റസ ഗ്രൗണ്ടിൽ നടന്ന ഹുബ്ബുറസൂൽ സമ്മേളനം മഹല്ല് ഖത്തീബ് അബ്ദുൽ കരീം ദാരിമി ഉദ്‌ഘാടനം ചെയ്തു. ഒ കെ അമ്മദ് അധ്യക്ഷത വഹിച്ചു. ശംസുദ്ധീൻ സഅദി നബിദിന സന്ദേശ പ്രഭാഷണം നടത്തി. അബ്ദുൽ മജീദ് ഹാജി ഇബ്‌റാഹീം ഹാജി യൂസുഫ് മുസ്‌ലിയാർ മുസ്തഫ ഹൈതമി അഷ്റഫ് ഓടക്കയ്യിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അത്തിയോടി മുഹ്‌യുദ്ധീൻ ജുമാമസ്ജിദ് ദർസ് വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

Post a Comment

Previous Post Next Post